Tuesday, November 27, 2012

അമ്മൂമ്മ ആറു കാഴ്ചകള്‍ക്കു വേണ്ടി...


എന്റെ ഈ പ്രായത്തിൽ ഞാൻ പെൺകുട്ടികളെ കാണുമ്പോൾ അവർ കാമത്തിന്റെ അഗ്നിയിലേക്ക് വന്നു വീഴുന്ന ഇന്ധനം പോലെയാണ്. പെൻഡ്രൈവിലും ഹാർഡ് ഡിസ്ക്കിലുമായി അവ സൂക്ഷിക്കാൻ എന്റെ സമയുവത്വവും ഞാനും ഓടി നടക്കുകയാണ്. മൊബൈൽ ടവറുകളിൽ നിന്ന് ടവറുകളിലേക്ക് പറക്കുന്ന പ്രാവുകൾക്ക് പെൺകുട്ടികളുടെ ശബ്ദമാണ്. ഈ മൊബൈൽ യുഗത്തിനു മുമ്പ് ജനിച്ച് ജീവിച്ച് മൊബൈൽ യുഗത്തിൽ മരിച്ച ഒരു സ്ത്രീയെ കണ്ട ആറു കാഴ്ചകൾ. ഇതിൽ സംഭവം ഒന്നുമില്ല... സംഗതിയും ടെമ്പോയും ഇല്ല.

ആദ്യകാഴ്ച  (തീയതി ഓർമ്മയില്ല)
ആ അമ്മൂമ്മയ്ക്ക് മൂന്നു പെൺമക്കളും ഒരു മകനും, മക്കൾക്കൊക്കെയായി 8 പെൺകുട്ടികളും കൂടി സ്ത്രീ സാന്ദ്രത കൂടിയ ഒരു വംശാവലിയും ഉണ്ടായിരുന്നു. ഞാനവരെ കാണുന്നത് അവരുടെ എഴുപതാമത്തെ വയസ്സിലാണ്. അന്ന് ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു അമ്മൂമ്മ. അമ്മൂമ്മയും ഭർത്താവും കൂടി കട്ടൻകാപ്പിയും കുടിച്ച് ഒരൊറ്റമുറിയിൽ താമസിക്കുകയായിരുന്നു. എനിക്ക് അവരോടുള്ള ഇഷ്ടം വംശാവലിയിൽ സ്ത്രീകൾ കൂടിയതു കൊണ്ടായിരുന്നില്ല. ഞാനേറെ ഇഷ്ടത്തോടെ വായിച്ച പാലേരി മാണിക്യം എന്ന നോവലിലെ മാണിക്കത്തെക്കുറിച്ച് അവർക്കുള്ള അറിവായിരുന്നു.

മാണിക്യത്തെക്കുറിച്ച് കെട്ടുകഥകളായിരുന്നു പറയാനുള്ളതെങ്കിലും അതു കേൾക്കാൻ ഒരു രസമുണ്ടായിരുന്നു. അത്തരം കെട്ടുകഥകൾ അവർ പറയുമ്പോൾ ആ അപ്പുപ്പൻറെ ചുമ വളരെ ഉച്ചത്തിൽ ഉയർന്നു കേൾക്കാമായിരുന്നു. അദ്ദേഹത്തിന്റെ ഒട്ടിക്കിടക്കുന്ന നെഞ്ച് ഉയർന്നു താഴുന്നത് സ്വന്തം മകന്റെ ചെയ്തികൾ ഓർത്താവാം എന്നു ഞാൻ ചിന്തിച്ചു. ഞങ്ങൾ ഇത്തരം സംസാരങ്ങളിൽ മുഴുകിയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നോട്ടം മകൻ പൊളിച്ചു കളഞ്ഞ ആ പഴയവീടിൻറെ തറയിലേക്കായിരുന്നു. തന്റെ വിയർപ്പിനാൽ കെട്ടിപ്പൊക്കിയത് മകൻ അവൻറെ ശരീരശക്തി ഉപയോഗിച്ച് തകർത്തുകളഞ്ഞതിനേക്കുറിച്ച് ചിന്തിച്ചിരിക്കും.

രണ്ടാം കാഴ്ച (തീയതി ഓർമ്മയുണ്ട് വർഷം ഓർമ്മയില്ല)
അപ്പൂപ്പൻ മരിച്ചു കിടക്കുമ്പോൾ ഞാൻ പോയപ്പോഴായിരുന്നു. അമ്മൂമ്മയെ രണ്ടാമത് കാണുന്നത്. അവരുടെ ഒട്ടിയ കണ്ണുകളിൽ കൂടി ഊർന്നു വീഴുന്ന കണ്ണുനീരിൽ ഒറ്റപ്പെടലിൻറെ വേദന ഞാൻ കണ്ടു. ഒരിക്കൽ തന്റെ മനസ്സുകൊണ്ടും ശരീരം കൊണ്ടും സന്തോഷിച്ച... സന്തോഷിപ്പിച്ച തന്റെ നാല് മക്കളുടെ സൃഷ്ടാവ് മരവിച്ച ശരീരമായി മുന്നിൽ കിടക്കുന്നു. ഇനി ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യത്തിലേക്കാവും ഇറങ്ങേണ്ടി വരിക എന്നത് ഒറ്റപ്പെടലിന്റെ കണ്ണുനീർത്തുള്ളികളുടെ കൂടെ ഇറ്റു താഴേക്ക് വീഴുന്നുണ്ടായിരുന്നു. കൂടെ ഉച്ചത്തിൽ കരയുന്ന പെൺമക്കളുടെ ശബ്ദത്തിന്റെ കൂടെ സുന്ദരികളായ എട്ട് കൊച്ചുമക്കളുടെ കരച്ചിലും കേൾക്കാമായിരുന്നു.

മൂന്നാം കാഴ്ച (വർഷം ഓര്]മയുണ്ട് മാസവും തീയതിയും ഓര്]മയില്ല)
പെൺമക്കളിൽ ഒരാളുടെ വീട്. ഓ.. അമ്മമ്മ വളരെ സന്തോഷമായി അവിടെ കഴിയുന്നു. ഞാൻ ചോദിച്ചു. എന്താ അമ്മേ സ്വന്തം വീട്ടിലേക്കൊന്നും പോകുന്നില്ലേ.. ഇല്ല മോനേ അവിടെ ആരെ കാണാനാ.. ഓന് ഓന്റെ (മകനെ ഉദ്ദേശിച്ച്) തിരക്കുണ്ടാവൂലേ.. ഇബ്ടെപ്പം ഓൻ തരുന്ന കാശ് കൊണ്ടാ ഞാങ്കയ്യുന്നേ ന്റെ മോൻ പാവാ.. ഓളാ, (മകന്റെ ഭാര്യയെ ഉദ്ദേശിച്ച്).

നാലാം കാഴ്ച (തീയതി ഒരുപിടുത്തോം കിട്ടുന്നില്ല)
കോഴിക്കോട് മെഡിക്കൽ കോളേജ്. മെലിഞ്ഞ് സുന്ദരിയായിരുന്ന അമ്മൂമ്മ ശരീരം മുഴുവൻ നീരുവന്ന് തടിച്ചു കിടക്കുന്നു. രക്തത്തിൽ എന്തോ ഒന്ന് കുറഞ്ഞുപോയതാണത്രെ.. ഇപ്പോൾ മാസത്തിൽ രക്തം കയറ്റിക്കൊടുക്കണം. അല്ല അമ്മമ്മേ എങ്ങനേണ്ട് സുഖാണോ? എന്റെ ചോദ്യത്തിന് പഴയ അതേ ചിരി നൽകി കൊണ്ട് അമ്മൂമ്മ മറുപടി പറഞ്ഞു. ഇത് പോക്കാ മോനേ ..

അഞ്ചാം കാഴ്ച (രണ്ടു മാസം മുമ്പ്)
പെൺമക്കളിൽ മറ്റൊരാളുടെ വീട്. സംസാരിക്കാൻ പോലും കഴിയാതെ അമ്മൂമ്മ കിടക്കുന്നു.  പെൺമക്കള് അവരുടെ അമ്മയെ നന്നായി നോക്കുന്നു. എന്നോട് അമ്മൂമ്മ കണ്ണുകൾ കൊണ്ട് സംസാരിച്ചു. ഞാനും തിരിച്ചു കണ്ണുകൾ കൊണ്ട് തന്നെ സംസാരിച്ചു. അപ്പോൾ പെൺമക്കളിൽ 'എ'  അമ്മേടെ കാര്യം കഷ്ടത്തിലാണ്. ഞാൻ മനസ്സിൽ പറഞ്ഞു എല്ലാരുടെയും കാര്യം കഷ്ടത്തിലാണ്. 

ആറാം കാഴ്ച അഥവാ അവസാന കാഴ്ച (ഇന്നലെത്തന്നെ)
വെളുത്ത തുണിയിൽ ആ മെലിഞ്ഞ ശരീരം പൊതിഞ്ഞിരിക്കുന്നു. രണ്ടാം കാഴ്ചയിലെ ചുറ്റുപാടുകൾ ആവർത്തിക്കുന്നു. ഞാൻ പതിയെ പുറത്തിറങ്ങി. മേലെപറമ്പിൽ കുഴി വെട്ടുന്ന ശബ്ദം. എന്റെ മനസ്സിൽ ഒരു സ്ത്രീയുടെ കുട്ടിക്കാലവും കൗമാരവും യൗവനവും വാർധക്യവും പല്ലിളിച്ചു കൊണ്ടു നിന്നു.

39 comments:

മണ്ടൂസന്‍ said...

അമ്മൂമ്മ ആറ് കാഴ്ചകൾക്ക് വേണ്ടി നല്ലൊരു രസമുള്ള വായന തന്നു. പക്ഷെ ഇതിൽ അവിടവിടെയായി ർ,ൽ,ൻ തുടങ്ങിയതും അതുപോലുള്ളതുമായ ാക്ഷരങ്ങൾ എഴുതുമ്പോൾ ട്രാൻസലേറ്ററിന്റെ പ്രോബ്ലമാണോ ന്നറിയില്ല ല്,ന്.ര് എന്നൊക്കെ കാണുന്നു. ശ്രദ്ധിക്കുക.
നല്ല ശ്രമം തുടരുക.ഇത്തരം ചിന്തകളെഴുതി ശീലമില്ലാത്തോണ്ടാവും എനിക്കിത് നല്ല പുതുമ നൽകി.
ആശംസകൾ.

kazhchakkaran said...

അത് അവിടെയും അങ്ങനെയാണല്ലേ.. ഞാന്] വിചാരിച്ചു എന്റെ സിസ്റ്റത്തിന്റെ കംപ്ളെയിന്റ് ആണെന്നാണ്... ഓക്കെ.. കീ മാജിക്ക് മാറ്റി നോക്കട്ടെ.

asha sreekumar said...

നെയ്ത്തിരിയായ്‌ നിലവിളക്കായ് ശോഭിച്ചിരുന്ന
ഗൃഹേശ്വരി, കരിന്തിരിയായ്, വാര്‍ദ്ധക്യ -
മെന്ന വാക്ക് പരിഹസിച്ചു ......

ഞാന്‍ എഴുതിയ ഒരു കവിതയിലെ മൂന്നുവരി ഇത് വായിച്ചപ്പോള്‍ ഓര്‍മ്മവന്നു .... നല്ല പുതുമയുള്ള എഴുത്ത്

Jefu Jailaf said...

നൊമ്പര മുണര്‍ത്തുന്ന കാഴചകള്‍ ആണല്ലോ കാഴ്ചക്കാരാ

K@nn(())raan*خلي ولي said...

മനേഷ് പറഞ്ഞത് ശ്രദ്ധിക്കുക.
google input tools ഉപയോഗിക്കുക.

പോസ്റ്റ്‌ലെ പുതുമ വായനാസുഖം നല്‍കുന്നുണ്ട്. വിത്യസ്തമായ ഒരു വിഷയം.
ഈയിടെ വയനാട്ടിലുള്ള ഒരു സ്നേഹിതന്‍ പറഞ്ഞു, അവന്റെ നാട്ടില്‍ ഒരുമ്മാമ്മ ആരാലും നോക്കാനില്ലാതെ മരിച്ച കാര്യം. സ്വന്തം മക്കള്‍ പോലും അവസാന കാലം നോക്കിയില്ലത്രേ!
ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ അതോര്‍മ്മ വന്നു.
നന്നായെടാ ഭീമസേനാ.
പ്രൊഫൈല്‍ ചേര്‍ക്കാന്‍ മറക്കണ്ട.

Rainy Dreamz ( said...

നല്ല വായന തന്നു,

മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം...!

Villagemaan/വില്ലേജ്മാന്‍ said...

മനുഷ്യന്റെ അവസ്ഥകള്‍ !

ഷാജു അത്താണിക്കല്‍ said...

അതെ മങ്ങിയ കാഴ്ചകൾ

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വായിച്ചു... വേറൊരു കണ്ണിലൂടെ നോക്കുമ്പോൾ കണ്ട കാഴ്ചകളും കാണാത്ത പോലെ തോന്നും... കാണാത്ത കാഴ്ചകൾ കണ്ട പോലെയും...

ശ്രീക്കുട്ടന്‍ said...

വ്യത്യസ്തമായ വായനാനുഭവം. നല്ല രചന...

അസ് ലു said...

വയസ്സാകുമ്പോള്‍ സ്വന്തം മക്കള്‍ പോലും തിരിഞ്ഞു നോക്കുന്നില്ല എന്നാ തോന്നലാണ് പല ആളുകളെയും അസുഖങ്ങള്‍ക്ക് അടിമയാകുന്നത്...

kazhchakkaran said...

ആശേച്ചീ...മനോഹരമായ കവിത.

kazhchakkaran said...

കാഴ്ചക്കാരന്റെ കണ്ണുകൾ ഇത്തരം കാഴ്ചകളിൽ പതിയുന്നു ജെഫൂക്ക..

kazhchakkaran said...

കണ്ണൂരാനേ... വാർധക്യം ഭീകരമായി മാറുകയാണ് പുതിയ കാലത്ത്

kazhchakkaran said...

എന്റെ കുഞ്ഞുബ്ളോഗിൽ വന്നതിന് നന്ദി..നന്ദി..നന്ദി.. കണ്ണട വെച്ചാലും നമ്മുടെ കാഴ്ചകൾ ശരിയാകുമോ...? കണ്ടറിയണം

kazhchakkaran said...

നിസ്സഹായ..

kazhchakkaran said...

അതേ.. മങ്ങിയ കാഴ്ചകൾ..

kazhchakkaran said...

ചിലകാഴ്ചകൾ എല്ലായിടത്തും ഒരുപോലെയാണ് ഡോക്ടറേ..

kazhchakkaran said...

നന്ദി കുട്ടേട്ടാ...

kazhchakkaran said...

അതൊരു ശരിയായിരിക്കാം.. പക്ഷേ പലരുടെയും അവസ്ഥ ഭയാനകമാണ്.. മക്കളിൽ നിന്നു നേരിടുന്ന തിരിച്ചടികൾ അവരെ തളർത്തിക്കളയുന്നു..

കൊമ്പന്‍ said...

വെത്യസ്ഥം അല്ല നാളെ ഒരുപാട് കാണാന്‍ സാദ്യത്യുള്ള വേദന പെടുത്ത ഈ കാഴ്ചക്കാരന്‍ പറഞ്ഞത്
ആശംസകള്‍

kazhchakkaran said...

നന്ദി കൊമ്പേട്ടാ... കൺതുറന്നു നോക്കിയാലിതു കാണാം..

Unknown said...

വാര്‍ദ്ധക്യം. ഓര്‍മിക്കാനും, ഓര്‍മിപ്പിക്കാനും ഇന്നത്തെ തലമുറ ഇഷ്ടപ്പെടുന്നില്ല. ആസ്വാദ്യമാക്കേണ്ടതെങ്ങനെയെന്ന് ആര്‍ക്കുമറിയില്ല, കുറച്ച് നിര്‍ദ്ദേശങ്ങള്‍ കാലാകാലാമായി നല്‍കപ്പെടുന്നതല്ലാതെ, സമൂഹത്തില്‍ ഒരു ബോധവത്ക്കരണം ഉടനെ തന്നെ ഉണ്ടായില്ലെങ്കില്‍ വൃദ്ധസദനങ്ങള്‍ പെരുകിക്കൊണ്ടേയിരിക്കും.കാഴ്ചക്കാരന്റെ കാഴ്ചകളിനിയും പോസ്റ്റായി വരട്ടെ..

ആമി അലവി said...

യൌവനം വാര്‍ധക്യത്തിലേക്ക് വഴിമാറുമ്പോള്‍ ... എല്ലാ ജീവിതവും ഇങ്ങിനെയൊക്കെ തന്നെയാണ് , ഒന്ന് നേടുമ്പോള്‍ മറ്റൊന്ന് നഷ്ടമാക്കിക്കൊണ്ട് ഒരു യാത്രാ ... എഴുത്തിന്റെ ശൈലി നന്ന് .

Pradeep Kumar said...

നന്നായി എഴുതി രജി...
കാഴ്ചകൾ നമ്മെ അസ്വസ്ഥമാക്കും.....

ലി ബി said...

പലരും പലതും മനപ്പൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്നു!!!!

അത് കാണുമ്പോള്‍ ഉള്ള അസ്വസ്ഥത ഒഴിവാക്കാനാവും!!!!

ajith said...

കാഴ്ച്ചകളെല്ലാം പറഞ്ഞത് നന്നായിട്ടുണ്ട്

നൂറ്റിപത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരാള്‍ എഴുതിയ കവിതയുടെ നാലുവരി കേട്ടോളൂ:

പ്രായം കടന്നവനെ,നിര്‍മ്മലശീല! സാര-
മേയം കണക്കുകരളില്‍ കരുതായ്ക സൂനോ
സായം പ്രഭാതമിതി കാലവിഭാഗമോര്‍ത്താല്‍
മേയം നിനക്കുമവനും നഹി ഭേദമേതും

kazhchakkaran said...

നന്ദി പ്രദീപേട്ടാ...

kazhchakkaran said...

പലരുമങ്ങനെയാണ്.. ലിബിയേട്ടാ കാഴ്ചക്കാരന് അതു ഒപ്പിയെടുക്കാതെ പറ്റില്ലല്ലോ..

kazhchakkaran said...

അജിത്തേട്ടാ.. അറിവിന്റെ സാഗരമാണല്ലോ... വന്നതിന് നന്ദി..നന്ദി..നന്ദി

Mohiyudheen MP said...

റജി, താങ്കളിൽ നല്ല ഒരു എഴുത്തുകാരനുണ്ടെന്ന് നേരത്തെ തീവ്രവാദി എന്ന പോസ്റ്റ് വായിച്ചപ്പോൾ തന്നെ മനസ്സിലായിരുന്നു.

ഈ കാഴ്ചകളും കോട്ടം തെറ്റാതെ പറഞ്ഞിരിക്കുന്നു.

വിരോധാഭാസന്‍ said...

വിവരിക്കാവുന്ന കാഴ്ചകളില്‍ നിന്ന് വിവരാണാതീതമായ ചിന്തകളിലേക്ക് വാക്കുകള്‍ കൊണ്ടുപോകണം.. ;) കാഴ്ചകള്‍ക്ക് ആശംസകള്‍ ..

shameerasi.blogspot.com said...

നല്ല ഒരു എഴുത്തായി തോന്നി .,.നമ്മുടെയെല്ലാം ജീവിതത്തില്‍ മിന്നിമറയുന്ന പല നിമിഷങ്ങളും വരച്ചുകാട്ടിയപോലെ ,.,.ചില സന്ദര്‍ഭങ്ങള്‍ കണ്മുന്നില്‍ തെളിയുന്ന ജീവനുള്ള വരികളായി .,.,.ആധുനിക യുഗത്തിനു ഒരു ഓര്‍മ്മപെടുത്തലും ആശംസകള്‍.,.,

റോബിന്‍ said...

നല്ലൊരു എഴുത്താണ്... ആഖ്യാനം വേറിട്ട ശൈലിയായി തന്നെ തോന്നി.... ആശംസകള്‍

നിസാരന്‍ .. said...

റജി.. അവതരണത്തിലെ പുതുമ നന്നായിട്ടുണ്ട്. വ്യത്യസ്ഥമായ ഒരു കഥാതന്തു ഇങ്ങനെ വേറിട്ട്‌ ആഖ്യനിച്ചാല്‍ കൂടുതല്‍ മിഴിവുണ്ടാകും. അത്തരം ശ്രമങ്ങള്‍ തുടരട്ടെ. ആശംസകള്‍

തുമ്പി said...

കാലചക്രം കറങ്ങികൊണ്ടേയിരിക്കുന്നു. കാഴ്ച്ച്ചകള്‍ മാറിമറിഞ്ഞുകൊണ്ടേയിരിക്കുന്നു.ഭാവങ്ങളും...

mayflowers said...

ഇതൊരു വ്യത്യസ്തനായ ബാലനാണെന്ന് തോന്നുന്നല്ലോ..!!
ശൈലി നന്നായിട്ടുണ്ട് കേട്ടോ..
തുടര്‍ന്ന് എഴുതൂ.

മിനി പി സി said...

കൊള്ളാം .

അന്നൂസ് said...

നല്ല എഴുത്ത്- വ്യത്യസ്തമായി .ആശംസകള്‍

Post a Comment