Posts

നിലാവിനൊപ്പം..

ഇടയ്ക്കിടെ മുഖത്തേക്ക് പൊടി പാറി വീഴുന്നത് അവൾ കൈ കൊണ്ട് തുടച്ച് കളയുന്നത് അൽപ്പമൊരു കുസൃതിയോടെ ഞാൻ ബൈക്കിന്റെ റിയർവ്യൂ മിററിലൂടെ നോക്കിക്കൊണ്ടിരുന്നു. യാതൊരു സങ്കോചവുമില്ലാതെയായിരുന്നു അവളെന്നോട് ചേർന്നിരുന്നത്. എന്റെയാരുമല്ല ഇവൾ, ഭാര്യയോ, സഹോദരിയോ, കാമുകിയോ, സുഹൃത്തോ ഒന്നുമല്ല.. ഒരു ദിവസം ഞാനെന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയ അന്നാണ് ആദ്യമായിവളെ കാണുന്നത്. വാതിലിനു മറവിലൂടെ ഞങ്ങളുടെ സംഭാഷണം ഒളിഞ്ഞിരുന്ന് കേൾക്കുന്നത് പലപ്പോഴും ഞാൻ ശ്രദ്ധിച്ചു. അവളുടെ മുടി നെറ്റിയിലൂടെ താഴേക്ക് ഊർന്ന് കിടക്കുന്നുണ്ടായിരുന്നു, കണ്ണുകൾ ഓമനത്തം നിറഞ്ഞതുമായിരുന്നു.. ആദ്യത്തെ ദിവസം ഞാൻ വിചാരിച്ചത് അവൾ സുഹൃത്തിന്റെ സഹോദരിയോ മറ്റോ ആയിരിക്കുമെന്നായിരുന്നു, എന്നാൽ പിന്നീടാണ് അവൻ പറഞ്ഞത് അവന്റെമ്മയുടെ ബന്ധുവാണത്രെ ആ പെൺകുട്ടി. അവിടെ നിന്ന് തിരികെ വീട്ടിൽ വന്നതിനുശേഷം എനിക്ക് എന്റെ കാമുകിയെക്കുറിച്ച് തന്നെയായിരുന്നു ചിന്ത, അതിനാൽ പിന്നീടിവളെ മറന്നുംപോയി. കുറേ ദിവസങ്ങൾക്കൊടുവിൽ ഒരു കടുത്തചതിയുടെ തളർച്ചയിൽ നിൽക്കുമ്പോഴാണിവൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത്, ആദ്യമായി കണ്ടയുടനെ അവളെന്റെ കണ്ണുകളിലേക്കാണ് നോക്കിയത്. എന്

അമ്മൂമ്മ ആറു കാഴ്ചകള്‍ക്കു വേണ്ടി...

എന്റെ ഈ പ്രായത്തിൽ ഞാൻ പെൺകുട്ടികളെ കാണുമ്പോൾ അവർ കാമത്തിന്റെ അഗ്നിയിലേക്ക് വന്നു വീഴുന്ന ഇന്ധനം പോലെയാണ്. പെൻഡ്രൈവിലും ഹാർഡ് ഡിസ്ക്കിലുമായി അവ സൂക്ഷിക്കാൻ എന്റെ സമയുവത്വവും ഞാനും ഓടി നടക്കുകയാണ്. മൊബൈൽ ടവറുകളിൽ നിന്ന് ടവറുകളിലേക്ക് പറക്കുന്ന പ്രാവുകൾക്ക് പെൺകുട്ടികളുടെ ശബ്ദമാണ്. ഈ മൊബൈൽ യുഗത്തിനു മുമ്പ് ജനിച്ച് ജീവിച്ച് മൊബൈൽ യുഗത്തിൽ മരിച്ച ഒരു സ്ത്രീയെ കണ്ട ആറു കാഴ്ചകൾ. ഇതിൽ സംഭവം ഒന്നുമില്ല... സംഗതിയും ടെമ്പോയും ഇല്ല. ആദ്യകാഴ്ച  (തീയതി ഓർമ്മയില്ല) ആ അമ്മൂമ്മയ്ക്ക് മൂന്നു പെൺമക്കളും ഒരു മകനും, മക്കൾക്കൊക്കെയായി 8 പെൺകുട്ടികളും കൂടി സ്ത്രീ സാന്ദ്രത കൂടിയ ഒരു വംശാവലിയും ഉണ്ടായിരുന്നു. ഞാനവരെ കാണുന്നത് അവരുടെ എഴുപതാമത്തെ വയസ്സിലാണ്. അന്ന് ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു അമ്മൂമ്മ. അമ്മൂമ്മയും ഭർത്താവും കൂടി കട്ടൻകാപ്പിയും കുടിച്ച് ഒരൊറ്റമുറിയിൽ താമസിക്കുകയായിരുന്നു. എനിക്ക് അവരോടുള്ള ഇഷ്ടം വംശാവലിയിൽ സ്ത്രീകൾ കൂടിയതു കൊണ്ടായിരുന്നില്ല. ഞാനേറെ ഇഷ്ടത്തോടെ വായിച്ച പാലേരി മാണിക്യം എന്ന നോവലിലെ മാണിക്കത്തെക്കുറിച്ച് അവർക്കുള്ള അറിവായിരുന്നു. മാണിക്യത്തെക

അവനും തീവ്രവാദി

എല്ലാ മുസ്ലിംങ്ങളും തീവ്രവാദികളാണത്രെ..! അപ്പോൾ..! ചെറുപ്പത്തിൽ ഒരു പിടി ചോറ് തന്ന, നോമ്പ് കാലങ്ങളിൽ തരിപ്പായസം തന്ന മറിയച്ചയും (ഞാൻ അങ്ങനെയാണ് വിളിക്കുന്നത്) തീവ്രവാദി തന്നെ... കയ്യിൽ പത്തു പൈസ ഇല്ലാതെ ഒരു നട്ടുച്ചനേരത്ത് വിശന്നിരിക്കുമ്പോൾ കടല മിഠായി വാങ്ങിത്തന്ന മുനീറും തീവ്രവാദി തന്നെ (അല്ലേലും അവനെ എനിക്ക് അന്നേ സംശയമുണ്ട് അവൻ ഇടയ്ക്കിടയ്ക്ക് എനിക്ക് മിഠായി വാങ്ങിത്തരുന്നത് എന്നെയും തീവ്രവാദത്തിലേക്കാകർഷിച്ച് മതം മാറ്റിച്ച് എന്നെ കാശ്മീരിൽ കൊണ്ടുപോയി കൊല്ലിക്കാനല്ലേ... നിഗൂഢമായ അജണ്ട) പ്സസ് വണ്ണിനു പഠിക്കുമ്പോൾ ബൈക്കോടിക്കാൻ പഠിപ്പിച്ച നൗഷാദും തീവ്രവാദി തന്നെ.. (ബൈക്കിൽ പോയി ആളെ കൊല്ലാൻ വേണ്ടിയുള്ള ട്രെയിനിംഗ ് തന്നതാണ്..) 16 വയസ്സുള്ളപ്പോൾ തന്നെ പാർട് ടൈം ജോലിയും ഭക്ഷണവും തന്ന ഷാജിക്കയും തീവ്രവാദി തന്നെ... (ട്രെയിനിംഗ്...! ട്രെയിനിംഗ്...!) അർധരാത്രി 12 മണിക്ക് കോഴിക്കോടങ്ങാടിയിൽ പെട്ടുപോയ എന്റെ മുന്നിലേക്ക് കാറുമായി വന്നുപെട്ട ജമാലിക്കയും തീവ്രവാദി തന്നെ... (താടി വെച്ചിട്ടുണ്ട് സംശയിക്കേണ്ട) ഇപ്പോൾ ഫെയ്സ്ബുക്ക് വഴി സ്നേഹത്തിന്റെ നിറകുടങ്ങളായി മാറിയവ

മാന്യതയുടെ ലോകം

Image
കോഴിക്കോട് നിന്നും ജോലിസ്ഥലമായ കൊച്ചിയിലേക്ക് പോകാൻ ഇന്ത്യൻ റെയിൽവേ എന്നോട് കൃത്യം 118 രൂപ ഈടാക്കാറുണ്ട്. അവരുടെ വണ്ടി, അവരുടെ ഇഷ്ടം. നമ്മളതൊന്നും ചോദ്യം ചെയ്യാൻ പോകുന്നില്ല. പക്ഷേ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കയറി ഒരു ടിക്കറ്റെടുക്കണമെങ്കിലുള്ള കഷ്ടപ്പാട് ഒന്നു വേറെ തന്നെ. ടിക്കറ്റ് കിട്ടാൻ വേണ്ടി ഒരു നീണ്ട ക്യൂ...... നീളം അന്നോടുന്ന മുഴുവൻ ട്രെയിനിന്റെ ബോഗികളുടെ എണ്ണത്തെ കവച്ചു വെക്കും ഇത്തരം ഒരു നാല് കൗണ്ടറുകൾ...!!! ഒരാൾക്ക് ഒരു ടിക്കറ്റ് കൊടുക്കാൻ ഏതാണ് 2-3 മിനിട്ട് എടുക്കും. കൗണ്ടറിലിരിക്കുന്ന വയസ്സായ ഒരു കാർന്നോര് വളരെ പതിയെ അങ്ങേരുടെ കയ്യിൽ കിട്ടുന്ന കാശ് ഒന്നു നോക്കി തിരിച്ചും മറിച്ചും പിടിച്ച്...,,, പിന്നെ വളരെ വളരെ പതുക്കെ കംപ്യൂട്ടറിന് വേദനിക്കുമോ ഈശ്വരാ എന്നു വിചാരിച്ച് ഒന്ന് പതിയെ അങ്ങട്ട് ഞെക്കും അപ്പഴ് ഒരു റെസീറ്റ് പ്രിന്ററിന് നോവുമല്ലോ കർത്താവേ എന്നു പ്രാർത്ഥിച്ച് പുറത്തോട്ട് വരും അത് പുള്ളിക്കാരൻ എടുത്ത് ആകാശത്തോട്ട് പിടിച്ച് ഒന്നു നോക്കി ബാക്കി കാശ് ഡ്രോയിൽ നിന്നെടുത്തതിനു ശേഷം രശീതി പുള്ളിക്കാരൻ പതിയെ നമ്മടെ കയ്യിലോട്ട് തരും. ഇത്രയും കാര്യം നടന്നാൽ പിന്നെ പ്ലാറ്
Image
മദ്യപാനത്തിന്റെ ദൂഷ്യ? ഫലങ്ങൾ മനുവേയ്.. ടാ മനൂ... രാവിലെ തന്നെ വിനോദാണല്ലോ... ഇവൻ ഉറങ്ങാനും സമ്മതിക്കുകയില്ല. ഇന്നലെ ഇന്റർനെറ്റിൽ കയറിയിറങ്ങി നേരം വൈകിയാണ് ഉറങ്ങിയത്. അൽപ്പനേരം കൂടി കിടക്കാമെന്നു വെച്ചപ്പോൾ.... എടാ മനൂ....... പിന്നെയും വിനോദ്. എന്താടാ..? ഞാനെണീക്കുന്നതേ ഉള്ളൂ.. മനുവേ ഇന്ന് നമ്മുടെ പ്രജീഷും ടീമും കൂടി വയനാട്ടിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട് നീയും വരണം നീയാണ് ഞങ്ങടെ തേരാളി. എടാ അതിപ്പം ഞാൻ... നീയൊന്നും പറയണ്ട നിന്റെ വിനോദാണ് പറയുന്നത് നീ വന്നേ പറ്റൂ. രക്ഷയില്ല..! ഇനി എന്തു പറഞ്ഞാലും അവൻ സമ്മതിക്കില്ല. പോയേ പറ്റൂ. അങ്ങനെ പ്രജീഷിന്റെ വണ്ടിയിൽ വയനാടിനെ ലക്ഷ്യമാക്കി പറന്നു. വാഹനം തൊട്ടിൽപ്പാലം ചുരം കയറിത്തുടങ്ങി. വണ്ടിയിൽ ഞാൻ, വിനോദ്, പ്രജീഷ്, സന്തോഷ്, സുരേഷ് ഏതാണ്ട് പകുതിയെത്തുമ്പോഴേക്കും പ്രജീഷിന്റെ ഉത്തരവ് വന്നു. ടാ മനൂ, നീ വണ്ടിയൊന്ന് സൈഡാക്കിയേ., രണ്ട് പെഗ്ഗ് അടിക്കട്ടെ. തുടങ്ങി.... വയനാട് കാണുക എന്നല്ല ലക്ഷ്യം വെള്ളമടി പരമാവധി പരിപോഷിപ്പിച്ച് സർക്കാരിന് എങ്ങനെ കാശുണ്ടാക്കി കൊടുക്കാം എന്നുള്ളതാണ്. സാധാരണഗതിയിൽ ഇവൻ തന്നെയാണ് വണ്ടിയോടിക്കാറ് മദ്യപിച്ച് വാഹനമോടിച
ബിന്‍ ലാദന്‍ വെടിതീര്‍ന്നു ... ബിന്‍ ലാദന്‍ വെടിതീര്‍ന്നു... സാക്ഷാല്‍ ബരാക് ഒബാമ നേരിട്ട് പറഞ്ഞത് കൊണ്ട് വിശ്വസിക്കാം. പക്ഷെ കേരളത്തിലുള്ള ചില ബ്ലോഗ്ഗെര്മാര്‍ ഇനി ഒസാമയെ വഴ്ത്തിപ്പാടും.. പാവം കാഴ്ചക്കാര്‍ അതും കാണേണ്ടി വരും... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബിന്‍ ലാദന്‍ തീവ്രവാദി അല്ലാതാകുന്നില്ല. അയാള്‍ കൊന്ന പാവം മനുഷ്യരുടെ ആത്മാക്കള്‍ ഈ ലോകത്ത് ഇപ്പോഴും ഉണ്ട്. ആത്മാര്‍ഥമായി പറയട്ടെ ബിന്‍ ലാദന്‍ മരിച്ചതില്‍ ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു. കാരണം അയാള്‍ മരണം അര്‍ഹിക്കുന്നു അമേരിക്കയുടെ നേരെ വിമാനം പരത്തി കളിച്ചപ്പോള്‍ ലാദേട്ടന്‍ വിചാരിച്ചില്ല അമേരിക്ക തിരിച്ചു പണിയും എന്നുള്ളത്. ഈ കള്ളന്മാര്‍ കുറച്ചു കാലം ലോകത്തെ പറ്റിച്ചു കഴിയും പക്ഷെ എല്ലാക്കാലത്തും ഇത്തരം കഴുകന്മാര്‍ക്ക് രക്ഷപെടാന്‍ സാധിക്കില്ല.... അതിന്റെ തെളിവായി ഒസാമയുടെ മരണം ഇത്തരക്കാര്‍ക്ക് മുന്നില്‍ ഉണ്ടാവും...!!!
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു . അതെ.... ഇന്ത്യന്‍ സര്‍ക്കാര്‍ എത്രയൊക്കെ വിയര്‍പ്പൊഴുക്കി കഷ്ടപ്പെട്ട് ശ്രമിച്ചിട്ടും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരിക്കുന്നു. ഒരു സര്‍ക്കാര്‍ എന്ന് പറയുന്നത് ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്നാണ് പണ്ട് പൊളിറ്റിക്സ് ക്ലാസ്സില്‍ മോഹനന്‍ മാഷ് പറഞ്ഞത്‌. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന സര്‍ക്കാര്‍ കുത്തക മുതലാളികളുടെ താല്പര്യം സംരക്ഷിക്കാം വേണ്ടി അവര്‍ തന്നെ പടച്ചുണ്ടാക്കുന്ന ഒന്നാണ് എന്നതാണ്. എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെ ആകുന്നത് ? ഇതിനുള്ള മറുപടി എന്ന് വെച്ചാല്‍ മന്ത്രിമാരുടെ പണത്തോടുള്ള കൊതി തന്നെ.... എന്തെങ്കിലും ഒന്ന് തുറന്നു പറഞ്ഞാല്‍ അത് രാജ്യദ്രോഹ കുറ്റം ആകും. കാരണം ഇപ്പോഴുള്ളത് ബ്രിട്ടീഷ്‌ കാലത്തെ നിയമം ആണ്. എന്നിരുന്നാലും അന്ന ഹസാരെയെപ്പോലെ ചുണയുള്ള ഗന്ധിയന്മാര്‍ ഇന്നും ഇന്ത്യയില്‍ ജീവിക്കുന്നു എന്നുള്ളത് എന്നെപ്പോലെ സാധാരണക്കാരായ പാവങ്ങള്‍ക്കൊരു ആശ്വാസമാണ്. എന്‍ഡോസള്‍ഫാന്‍ വാദിച്ച മന്ത്രിമാര്‍ ഒരു കാര്യം മനസിലാക്കണം, നിങ്ങള്‍ പുല്ലു പോലെ തള്ളിക്കളയുന്നത് ഞങ്ങളുടെ ജീവനെയാണ്‌. ഞങ്ങളുടെ കൊച്ചനുജന്മാര്‍....!! ഞങ്ങളുടെ കൊച്ചനുജത