മദ്യപാനത്തിന്റെ ദൂഷ്യ? ഫലങ്ങൾ മനുവേയ്.. ടാ മനൂ... രാവിലെ തന്നെ വിനോദാണല്ലോ... ഇവൻ ഉറങ്ങാനും സമ്മതിക്കുകയില്ല. ഇന്നലെ ഇന്റർനെറ്റിൽ കയറിയിറങ്ങി നേരം വൈകിയാണ് ഉറങ്ങിയത്. അൽപ്പനേരം കൂടി കിടക്കാമെന്നു വെച്ചപ്പോൾ.... എടാ മനൂ....... പിന്നെയും വിനോദ്. എന്താടാ..? ഞാനെണീക്കുന്നതേ ഉള്ളൂ.. മനുവേ ഇന്ന് നമ്മുടെ പ്രജീഷും ടീമും കൂടി വയനാട്ടിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട് നീയും വരണം നീയാണ് ഞങ്ങടെ തേരാളി. എടാ അതിപ്പം ഞാൻ... നീയൊന്നും പറയണ്ട നിന്റെ വിനോദാണ് പറയുന്നത് നീ വന്നേ പറ്റൂ. രക്ഷയില്ല..! ഇനി എന്തു പറഞ്ഞാലും അവൻ സമ്മതിക്കില്ല. പോയേ പറ്റൂ. അങ്ങനെ പ്രജീഷിന്റെ വണ്ടിയിൽ വയനാടിനെ ലക്ഷ്യമാക്കി പറന്നു. വാഹനം തൊട്ടിൽപ്പാലം ചുരം കയറിത്തുടങ്ങി. വണ്ടിയിൽ ഞാൻ, വിനോദ്, പ്രജീഷ്, സന്തോഷ്, സുരേഷ് ഏതാണ്ട് പകുതിയെത്തുമ്പോഴേക്കും പ്രജീഷിന്റെ ഉത്തരവ് വന്നു. ടാ മനൂ, നീ വണ്ടിയൊന്ന് സൈഡാക്കിയേ., രണ്ട് പെഗ്ഗ് അടിക്കട്ടെ. തുടങ്ങി.... വയനാട് കാണുക എന്നല്ല ലക്ഷ്യം വെള്ളമടി പരമാവധി പരിപോഷിപ്പിച്ച് സർക്കാരിന് എങ്ങനെ കാശുണ്ടാക്കി കൊടുക്കാം എന്നുള്ളതാണ്. സാധാരണഗതിയിൽ ഇവൻ തന്നെയാണ് വണ്ടിയോടിക്കാറ് മദ്യപിച്ച് വാഹനമോടിച...
Posts
Showing posts from May, 2011
- Get link
- X
- Other Apps
ബിന്‍ ലാദന്‍ വെടിതീര്‍ന്നു ... ബിന്‍ ലാദന്‍ വെടിതീര്‍ന്നു... സാക്ഷാല്‍ ബരാക് ഒബാമ നേരിട്ട് പറഞ്ഞത് കൊണ്ട് വിശ്വസിക്കാം. പക്ഷെ കേരളത്തിലുള്ള ചില ബ്ലോഗ്ഗെര്മാര്‍ ഇനി ഒസാമയെ വഴ്ത്തിപ്പാടും.. പാവം കാഴ്ചക്കാര്‍ അതും കാണേണ്ടി വരും... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബിന്‍ ലാദന്‍ തീവ്രവാദി അല്ലാതാകുന്നില്ല. അയാള്‍ കൊന്ന പാവം മനുഷ്യരുടെ ആത്മാക്കള്‍ ഈ ലോകത്ത് ഇപ്പോഴും ഉണ്ട്. ആത്മാര്‍ഥമായി പറയട്ടെ ബിന്‍ ലാദന്‍ മരിച്ചതില്‍ ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു. കാരണം അയാള്‍ മരണം അര്‍ഹിക്കുന്നു അമേരിക്കയുടെ നേരെ വിമാനം പരത്തി കളിച്ചപ്പോള്‍ ലാദേട്ടന്‍ വിചാരിച്ചില്ല അമേരിക്ക തിരിച്ചു പണിയും എന്നുള്ളത്. ഈ കള്ളന്മാര്‍ കുറച്ചു കാലം ലോകത്തെ പറ്റിച്ചു കഴിയും പക്ഷെ എല്ലാക്കാലത്തും ഇത്തരം കഴുകന്മാര്‍ക്ക് രക്ഷപെടാന്‍ സാധിക്കില്ല.... അതിന്റെ തെളിവായി ഒസാമയുടെ മരണം ഇത്തരക്കാര്‍ക്ക് മുന്നില്‍ ഉണ്ടാവും...!!!