Saturday, October 1, 2011

അവനും തീവ്രവാദി


എല്ലാ മുസ്ലിംങ്ങളും തീവ്രവാദികളാണത്രെ..! അപ്പോൾ..!

ചെറുപ്പത്തിൽ ഒരു പിടി ചോറ് തന്ന, നോമ്പ് കാലങ്ങളിൽ തരിപ്പായസം തന്ന മറിയച്ചയും (ഞാൻ അങ്ങനെയാണ് വിളിക്കുന്നത്) തീവ്രവാദി തന്നെ...

കയ്യിൽ പത്തു പൈസ ഇല്ലാതെ ഒരു നട്ടുച്ചനേരത്ത് വിശന്നിരിക്കുമ്പോൾ കടല മിഠായി വാങ്ങിത്തന്ന മുനീറും തീവ്രവാദി തന്നെ (അല്ലേലും അവനെ എനിക്ക് അന്നേ സംശയമുണ്ട് അവൻ ഇടയ്ക്കിടയ്ക്ക് എനിക്ക് മിഠായി വാങ്ങിത്തരുന്നത് എന്നെയും തീവ്രവാദത്തിലേക്കാകർഷിച്ച് മതം മാറ്റിച്ച് എന്നെ കാശ്മീരിൽ കൊണ്ടുപോയി കൊല്ലിക്കാനല്ലേ... നിഗൂഢമായ അജണ്ട)

പ്സസ് വണ്ണിനു പഠിക്കുമ്പോൾ ബൈക്കോടിക്കാൻ പഠിപ്പിച്ച നൗഷാദും തീവ്രവാദി തന്നെ.. (ബൈക്കിൽ പോയി ആളെ കൊല്ലാൻ വേണ്ടിയുള്ള ട്രെയിനിംഗ ് തന്നതാണ്..)

16 വയസ്സുള്ളപ്പോൾ തന്നെ പാർട് ടൈം ജോലിയും ഭക്ഷണവും തന്ന ഷാജിക്കയും തീവ്രവാദി തന്നെ... (ട്രെയിനിംഗ്...! ട്രെയിനിംഗ്...!)

അർധരാത്രി 12 മണിക്ക് കോഴിക്കോടങ്ങാടിയിൽ പെട്ടുപോയ എന്റെ മുന്നിലേക്ക് കാറുമായി വന്നുപെട്ട ജമാലിക്കയും തീവ്രവാദി തന്നെ... (താടി വെച്ചിട്ടുണ്ട് സംശയിക്കേണ്ട)

ഇപ്പോൾ ഫെയ്സ്ബുക്ക് വഴി സ്നേഹത്തിന്റെ നിറകുടങ്ങളായി മാറിയവരും തീവ്രവാദികൾ തന്നെ...

എന്തും ഏതും തീവ്രവാദമാകുന്ന ഈ കാലഘട്ടത്തിൽ സ്നേഹം നിറഞ്ഞ എന്റെ മുസ്ലിം സുഹൃത്തുക്കളെ ദൈവം കാത്തുരക്ഷിക്കട്ടെ..കമന്റ്: കോഴിക്കോട് എയർപോർട്ടിൽ നിന്ന് സൗദിയേലേക്ക് ഫ്ലൈറ്റ് കയറാൻ പോയ മൊയ്തീൻക്കയോട് ഒരു പോലീസുകാരൻ എന്താ പേര് എന്നു ചോദിച്ചു അപ്പോൾ മൊയ്തീൻക്ക..
മൊയ്തീൻ പിള്ളനായർ... (? What an idea..?)

36 comments:

ഷാജു അത്താണിക്കല്‍ said...

മൊയ്തീൻ പിള്ളനായർ... (? What an idea..?)

ഹഹഹ്ഹ
അപ്പോള്‍ ഇയാള്‍ ?
കൊള്ളാം

Mufeed said...

പേര് ചോദിച്ച് തീവ്രവാദി എന്ന് മുദ്ര കുത്തുന്ന കാലം വന്നെത്തിയിരിക്കുന്നു. കാലിക പ്രസക്തമായ ഇത്തരം വിഷയങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന എന്‍റെ റജിയേട്ടന് എല്ലാ വിധ ആശംസകളും.........!

Arunlal Mathew || ലുട്ടുമോന്‍ said...

ഇങ്ങനാണെ താടി അങ്ങട് നിരോധിക്കുക.... അല്ല പിന്നെ... :)

ഇടക്കിങ്ങോട്ടും വരാം... http://luttumon.blogspot.com

കൊമ്പന്‍ said...

തീവ്ര വാദി ഒരു പരിധി വരെ ഇങ്ങനെ ഒക്കെ തന്നെയാ തീവ്ര വാദികള്‍ ഉണ്ടാകുന്നത് ഹഹഹ്

മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) said...

പോസ്റ്റ് നന്നായി.. സകല ഭാവുകങ്ങളും നേരുന്നു..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നായര് കാക്കാ ,മോഞ്ചായിട്ടുണ്ട്..

K@nn(())raan*കണ്ണൂരാന്‍! said...

ചിരിപ്പിച്ചു, ചിന്തിപ്പിച്ചു പണ്ടാരടക്കുന്ന പോസ്റ്റ്‌.
ഈ പണ്ടാരിയുടെ ആശംസകള്‍ !

ഫസലുൽ Fotoshopi said...

മെഉതീൻ പിള്ള നായരെ നിക്ക് " ക്ഷ ണ്ണ ള്ള പ്പ " പിടിച്ചു ഹിഹ് ഇഹ്. മനോഹരമായി പറഞ്ഞു.

ജിത്തു said...

ചെറുതെങ്കിലും , വലുതായ് ചിന്തിപ്പിക്കുന്ന പോസ്റ്റ്

Anonymous said...

ഇങ്ങനെയാണ് തീവ്രവാദികള്‍ ഉണ്ടാകുന്നതെങ്കില്‍ എനിക്കൊരുപാട് തീവ്രവാദികളെ അറിയാം. അവരെ ഒക്കെ പോലീസ് പിടിച്ചാല്‍ പിന്നെനമ്മുടെ രാജ്യം അല്ല ലോകം (യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ ഇത് തന്നെ ചെയ്യുന്നത് ) ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രമാകും.... നല്ലവിദ്യ ... റെജി കുറച്ചു വരികള്‍ കൊണ്ട് ഒരു വലിയ കാര്യം പറഞ്ഞു അഭിനന്ദനങ്ങള്‍

Salam said...

പ്രിയ റെജി,
കുറഞ്ഞ വാക്കുകളില്‍, കുറിക്കു കൊള്ളും വിധം നിങ്ങള്‍ വരച്ചിട്ടത് നീറുന്ന ഒരു സത്യമാണ്.
പക്ഷെ ഒന്ന് പറയാന്‍ കഴിയും, താങ്കളെ പോലുള്ളവരാണ് നിഷ്കളങ്കരായ ഭൂരിപക്ഷം പേരും അടിസ്ഥാനപരമായി. നമ്മുടെ മതേതര ഇന്ത്യ ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും. മനസ്സുകളെ വിഭജിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

kazhchakkaran said...
This comment has been removed by the author.
kazhchakkaran said...

സലിമിക്കാ ഇവിടെ വന്നതിനും കമന്റിയതിനും നന്ദി..കുറച്ചുകാലമായി ബ്ലോഗിംഗിൽ നിന്നു വിട്ടുനിൽക്കുവാരുന്നു ഉടനെ സജീവമാകും

പ്രവീണ്‍ ശേഖര്‍ said...

മൊയ്തീൻ പിള്ളനായർ... (? What an idea..?)
..

...

ha ha..superb...

പി. വിജയകുമാർ said...

ഏറെ ചിന്തിക്കാനുള്ള വക തന്നിട്ട്‌ ചിരിച്ചു മാറി നിൽക്കുന്നു ഈ കുറിപ്പ്‌. .
രസകരമായി എഴുതി.

മണ്ടൂസന്‍ said...

കമന്റ്: കോഴിക്കോട് എയർപോർട്ടിൽ നിന്ന് സൗദിയേലേക്ക് ഫ്ലൈറ്റ് കയറാൻ പോയ മൊയ്തീൻക്കയോട് ഒരു പോലീസുകാരൻ എന്താ പേര് എന്നു ചോദിച്ചു അപ്പോൾ മൊയ്തീൻക്ക..
മൊയ്തീൻ പിള്ളനായർ...

മണ്യ്തീൻ പിള്ള നായരേ നല്ല അവസരോചിതമായ കുറിപ്പ്,ഹാ ഹാ ഹാ ഹാ.
ഇപ്പഴത്തെ ഒരു സാഹചര്യം അതിന്റെ വഴിയിലൂടെയാണല്ലോ പോകുന്നതും.! ആശംസകൾ.

ഫൈസല്‍ ബാബു said...

ഇതൊക്കെ വായിച്ചു ഞാനും ഒരു തീവ്രവാദിയായി ..റെജി ബ്ലോഗ്‌ തീവ്രവാദി!!!!

വേണുഗോപാല്‍ said...

കലക്കന്‍ .. ഇത് രണ്ടു നാലിടത്ത് ഷെയര്‍ ചെയ്യുന്നു ..

തുടര്‍ന്നും എഴുതുക

നവാസ് ഷംസുദ്ധീൻ said...

നവാസ് ജോര്‍ജ്ജു കുട്ടി തിരുമേനി എന്ന് പേരു മാറ്റിയാലോ... എന്നെ തീവ്രവാദിയാക്കിയാല്‍ അപ്പോ ഞാന്‍ കാണിച്ചു കൊടുക്കാം...

സുനി said...

ഭാഗ്യം പേരു കേട്ടാല്‍ ക്രിസ്ത്യനാണോ, ഹിന്ദുവാണോ, മുസ്ലീമാണോയെന്ന് മനസ്സിലാവാത്തത്..

Rainy Dreamz said...

കൊള്ളാം, മൊയ്തീൻ പിള്ള നായര്, വാട്ട് ഏൻ ഐഡിയ സർജീ....

ഇപ്പ മനസിലായില്ലെ, നുമ്മ റയിനിഡ്രീംസ് എന്ന് പേരിടാൻ കാരണം, ഈ മഴക്കും സ്വപ്നങ്ങൾക്കും ഒന്നു മതത്തിന്റെ ചൊവയില്ലല്ലോ ഭാഗ്യം, വാട്ട് ഏൻ അനദർ ഐഡിയ സർജീ....!

അംജത്‌ said...

കൊള്ളാം ഭാവിയുണ്ട് . ങ്ങള്‍ക്കല്ല , ആ മൊയ്തീന്‍ പിള്ള നായര്‍ക്ക്...! :)

നിസാരന്‍ .. said...

കുറെ വൈകിയല്ലോ ഇവിടെയെത്താന്‍ . എന്തായാലും റജി നന്നായി എഴുതി . ഒപ്പം പറയട്ടെ തീവ്രവാദ ചിന്ത സജീവമാകുമ്പോഴും ഭൂരിപക്ഷം പേരും നമ്മുടെ നാട്ടില്‍ ഇന്നും മതത്തിനതീതമായി സ്നേഹം പങ്കിടുന്നവരാണ്. അതങ്ങനെ തന്നെ നിലനില്‍ക്കാന്‍ പ്രാര്‍ഥിക്കാം

പട്ടേപ്പാടം റാംജി said...

ഒന്നോ രണ്ടോ പേര്‍ ബഹളം കൂട്ടുന്നത് നാലാള്‍ ശ്രദ്ധിക്കുന്നു. ബഹളമില്ലാതെ കഴിയുന്ന സ്നേഹമുള്ള ധാരാളം ജനങ്ങളാണ് നമ്മുടെ രാജ്യം. അതിനെ സംശയിപ്പിക്കാന്‍ ചിലപ്പോള്‍ ഈ ബഹളങ്ങള്‍ക്കാകുന്നെങ്കിലും അതെല്ലാം നീര്‍ക്കുമിളകളാണ്.
നന്നായി ഈ വരികള്‍

റോബിന്‍ said...

കൊള്ളാം പോസ്റ്റ്‌./.. ആശംസകള്‍

ചന്തു നായർ said...

അവസരോചിതം,ചിന്തനീയം......... നല്ല പോസ്റ്റിന്‌ എന്റെ ആശംസകൾ...

.ഒരു കുഞ്ഞുമയില്‍പീലി said...

കറുത്ത കാലഘട്ടത്തെ നര്‍മ്മത്തില്‍ പൊതിഞ്ഞു തന്നതിന് ആശംസകള്‍ ചിരിയിലൂടെ ചിന്തിപ്പിച്ചു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Vishnulal Uc said...

:-D

Manef said...
This comment has been removed by the author.
Manef said...

മൊയ്തീൻ പിള്ളനായർ! അത് കലക്കി...
കുറഞ്ഞ വരികളില്‍ ചിന്തനീയമായ പ്രമേയം...
ഭാവുകങ്ങള്‍.

asif shameer said...

athu kalakki venuvetta ,.,njaan thaadi vakkaathathu ethonda ,.,.varaanjittonnum alla .,.,.hihi moideen pilla nayaraa kalakkiyathu .,.,.,

Mohiyudheen MP said...

ഈ തീവ്രവാദത്തെ തൊട്ട് പടച്ചവൻ കാക്കട്ടെ.... കൊച്ചു വരികളിലൂടെ സ്നേഹവും മാനവികതയും ഊട്ടിയുറപ്പിക്കാൻ ഈ വരികളിലൂടെ കഴിഞ്ഞിരിക്കുന്നു

ആശംസകൾ

ajith said...

സ്നേഹമതം വളരട്ടെ

nidhee...sh! said...

ആശംസകള്‍ ഈ തീവ്ര വാദ പോസ്റ്റിനു എന്ന് ബ്ലോഗ്വാദി

Pradeep Kumar said...

എന്റെ റജി....
ചെറുതാണെങ്കിലും ഒരുപാട് ചിന്തിക്കാൻ വക നൽകുന്ന പോസ്റ്റ്...
ഉറക്കെ ചിന്തിക്കേണ്ട വിഷയം,നല്ല ശൈലിയിൽ അവതരിപ്പിച്ചു...

Arif Bahrain Naduvannur said...

നന്നായി, ഏകദേശം ഞാനും ഈ ശൈലി ആണ് ഉപയോഗിക്കുന്നത് . ഒരു അഭിപ്രായം പറഞ്ഞോട്ടെ .. ഈ ബ്രാക്കറ്റില്‍ കൊടുക്കുന്നത് ഒഴിവാക്കി, അത് ഏകദേശം മനസ്സിലാവുന്ന തരത്തില്‍ കഥയുടെ കൂടെ എഴുതിയാല്‍ കുറച്ചു കൂടി ജീവന്‍ ഉണ്ടാവും എന്ന് തോന്നുന്നു..

Post a Comment