Saturday, May 28, 2011


മദ്യപാനത്തിന്റെ ദൂഷ്യ? ഫലങ്ങൾമനുവേയ്.. ടാ മനൂ...
രാവിലെ തന്നെ വിനോദാണല്ലോ... ഇവൻ ഉറങ്ങാനും സമ്മതിക്കുകയില്ല. ഇന്നലെ ഇന്റർനെറ്റിൽ കയറിയിറങ്ങി നേരം വൈകിയാണ് ഉറങ്ങിയത്. അൽപ്പനേരം കൂടി കിടക്കാമെന്നു വെച്ചപ്പോൾ....

എടാ മനൂ.......
പിന്നെയും വിനോദ്.

എന്താടാ..? ഞാനെണീക്കുന്നതേ ഉള്ളൂ..
മനുവേ ഇന്ന് നമ്മുടെ പ്രജീഷും ടീമും കൂടി വയനാട്ടിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട് നീയും വരണം നീയാണ് ഞങ്ങടെ തേരാളി.
എടാ അതിപ്പം ഞാൻ...
നീയൊന്നും പറയണ്ട നിന്റെ വിനോദാണ് പറയുന്നത് നീ വന്നേ പറ്റൂ.
രക്ഷയില്ല..! ഇനി എന്തു പറഞ്ഞാലും അവൻ സമ്മതിക്കില്ല. പോയേ പറ്റൂ. അങ്ങനെ പ്രജീഷിന്റെ വണ്ടിയിൽ വയനാടിനെ ലക്ഷ്യമാക്കി പറന്നു. വാഹനം തൊട്ടിൽപ്പാലം ചുരം കയറിത്തുടങ്ങി. വണ്ടിയിൽ ഞാൻ, വിനോദ്, പ്രജീഷ്, സന്തോഷ്, സുരേഷ് ഏതാണ്ട് പകുതിയെത്തുമ്പോഴേക്കും പ്രജീഷിന്റെ ഉത്തരവ് വന്നു.
ടാ മനൂ, നീ വണ്ടിയൊന്ന് സൈഡാക്കിയേ., രണ്ട് പെഗ്ഗ് അടിക്കട്ടെ.
തുടങ്ങി.... വയനാട് കാണുക എന്നല്ല ലക്ഷ്യം വെള്ളമടി പരമാവധി പരിപോഷിപ്പിച്ച് സർക്കാരിന് എങ്ങനെ കാശുണ്ടാക്കി കൊടുക്കാം എന്നുള്ളതാണ്. സാധാരണഗതിയിൽ ഇവൻ തന്നെയാണ് വണ്ടിയോടിക്കാറ് മദ്യപിച്ച് വാഹനമോടിച്ച് ഫൈൻ കൂടെ സർക്കാരിലേക്ക് മുതൽക്കൂട്ടാക്കിത്തുടങ്ങിയതിൽ അവന് യാതൊരു പ്രശ്നവുമില്ലായിരുന്നു. പക്ഷെ ഞങ്ങൾ കൂട്ടുകാരാണ് കുടുങ്ങിയത്. ഇവനെ ജാമ്യത്തിലിറക്കാൻ പോലീസ് സ്റ്റേഷനിൽ ഞങ്ങൾ തന്നെ പോണം. അങ്ങനെയാണ് മദ്യപിക്കാത്ത എന്നെ തേരാളിയാക്കിയത്.
വണ്ടിയിലിരുന്നു തന്നെ അവർ നാലുപേരും കൂടി ഒരു ഫുൾബോട്ടിൽ തീർത്തു. ഉടനെ വന്നു പ്രജീഷിന്റെ അടുത്ത ഉത്തരവ്.
വണ്ടി നേരേ ബാണാസുരയിലേക്ക് പോട്ടേ...
ബാണാസുര സാഗർ അണക്കെട്ട്. വയനാടിന്റെ മറ്റൊരു പ്രത്യേകത. വെള്ളമടിക്കാൻ ഏറ്റവും രസകരം വയനാട് ആണ്. വയനാട് എത്തിയാൽ ഇത്തരം മനോഹരങ്ങളായ സ്ഥലങ്ങൾ സന്ദർശിക്കുക എന്നതിലുപരി നല്ല പെൺകുട്ടികളെ കമന്റിടുക എന്നതാണ് ഇവരുടെ ഒരു നിഗൂഢ ലക്ഷ്യം. ബാണാസുര സാഗറിലെത്തുമ്പോൾ സമയം 1 മണി ആയിരുന്നു. അണക്കെട്ടിന്റെ പുറത്ത് വാഹനം പാർക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി. ധാരാളം ടൂറിസ്റ്റുകൾ. വയനാടിന്റെ ഏതുഭാഗത്തു പോയാലും സജീവമായി ടൂറിസ്റ്റുകൾ ഉണ്ടാവും. ടൂറിസ്റ്റ് ജില്ലയാണോ വയനാട് എന്നെനിക്കു സംശയം തോന്നിയിട്ടുണ്ട്.
ഞാൻ തീരെ മദ്യം കഴിച്ചിട്ടില്ല. എന്നാൽ പ്രജീഷിന്റെയും സുരേഷിന്റെയും സ്ഥിതി വളരെ കഷ്ടമാണ്. പുഴവക്കിലെ തെങ്ങുപോലെയാണ് കാലുറച്ചു നിൽക്കുന്നു ഉടൽ ആടുന്നു. വിനോദും സന്തോഷും ഏതാണ്ട് ചെറിയ രീതിയിലെ കഴിച്ചുള്ളൂ എന്നു തോന്നുന്നു. വലിയൊരു കുഴപ്പമില്ല ആശ്വാസം.
അപ്പോൾ ഒരു ഒരു ബസ്സിൽ കുറേ കോളേജ് കുട്ടികൾ വന്നിറങ്ങി. പ്രജീഷിന്റെ മദ്യപാനം കഴിഞ്ഞാൽ പിന്നെയുള്ള വീക്ക്നെസ്സ് പെണ്ണു തന്നെ. മദ്യപിച്ചാൽ പിന്നെ പെൺവിഷയത്തിൽ ആശാന് വല്യ താൽപര്യമാണ്. ഇതാ ആ ബസിൽ നിന്നും ധാരാളം പെൺകുട്ടികളും പുറത്തേക്കിറങ്ങുന്നു. പ്രജീഷ് തൻറെ അടഞ്ഞുപോകുന്ന കണ്ണുകൾ വലിച്ചു തുറന്ന് നോക്കി. ധാരാളം തരുണീമണികൾ..!!!!! ആശാന്റെ തരിപ്പ് അതിന്റെ മൂർധന്യത്തിലെത്തി പുള്ളി ഇപ്പോൾ വളരെ കഷ്ടപ്പെട്ട് നേരെ നിന്നു അങ്ങട്ട് വിശാലമായി നോക്കിത്തുടങ്ങി. അതിൽ നിന്നും ഗ്രാമീണ സൗന്ദര്യപ്രതീകം പോലെ ഒരു പെൺകുട്ടി പുറത്തിറങ്ങി.
പിന്നെ പ്രജീഷ് ഞങ്ങളെ നോക്കുകപോലും ചെയ്യാതെ നേരെ അവളുടെ പുറകേ ആടിപ്പോവുകയാണ്. ഞങ്ങളാവട്ടെ പ്രജീഷേ പ്രജീഷേ.. എന്നു പറഞ്ഞു പുറകെ. ആ കുട്ടികൾ ഡാം കാണാൻ കയറിയപ്പോൾ പ്രജീഷ് ഡാം കാണാൻ കയറി. അവർ ഡാമിന്റെ അരികിലൂടെ നടക്കുമ്പോൾ പ്രജീഷും ഡാമിന്റെ അരികിലൂടെ....!!! അതും ആ കുട്ടിയുടെ തൊട്ടടുത്തു കൂടെ. ആ കൊച്ചിന്റെ കൂടെയുള്ള എല്ലാ കുട്ടികളും പ്രജീഷിനെ തറപ്പിച്ചു നോക്കുന്നുണ്ടെങ്കിലും മൂപ്പർക്ക് യാതൊരു കുഴപ്പവുമില്ല. ആശാൻ പേരും ചോദിച്ചു നടന്നു നീങ്ങുകയാണ്. പെട്ടെന്ന് അങ്ങോർ ആ കുട്ടിയെ കെട്ടിപ്പിടിക്കുകയും (കട്ടയ്ക്കു കട്ട നിൽക്കുന്ന പെരുത്ത ചൂടും പുറത്ത്) ഐ ലവ് യൂ... മോളൂ... എന്ന് പറയുന്നു. തൊട്ടടുത്ത നിമിഷം ഒരു പടക്കം പൊട്ടുന്ന ശബ്ദമാണ് കേട്ടത്. പിന്നെ കണ്ടത് കോളേജിൽ നിന്ന് വന്ന സകല ആൺകുട്ടികളും പ്രജീഷിനെ എടുത്ത് പെരുമാറുന്നതാണ്. അൽപ്പനേരം കൊണ്ട് പ്രജീഷ് ദാ കിടക്കുന്ന താഴെ. അപ്പോൾ ഹരിശ്രീ അശോകൻ പറഞ്ഞ ഡയലോഗാണ് എനിക്കോർമ്മ വന്നത് ..കാവടി കളിച്ചുപോയയാളാ ദേ കണ്ടില്ലേ ട്രാജഡിയായി കിടക്കുന്നത്...
പിന്നെ വീണിടത്തു നിന്നു പ്രജീഷിനെ എണീപ്പിച്ചു വണ്ടിയേൽ കയറ്റി തിരിച്ചു പോന്നു. പിന്നീടൊരിക്കലും പ്രജീഷ് വെള്ളമടിച്ചു കഴിഞ്ഞാൽ പെൺകുട്ടിളെ നോക്കാറേയില്ല...

7 comments:

കൊമ്പന്‍ said...

നല്ല രസമായി അവതരിപ്പിച്ചു ഇന്ന് നമ്മുടെ നാട്ടിലുള്ള ചെറുപ്പക്കാര്‍ ഒക്കെ വെള്ളമാടിക്കുക എന്നാ ഉദ്ദേശം ആണ് ടൂര്‍ പോകലിന്റെ പിന്നില്‍ ആശംഷകള്‍

kazhchakkaran said...

കൊമ്പേട്ടാ... നന്ദി ഇവിടെ വന്ന് കമന്റിയതിന്.

Mufeed said...

വളരെ നന്നായി അവതരിപ്പിച്ചു. ആശംസകള്‍! ആ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കണേ. it is so irritating!

kazhchakkaran said...

മുഫീ നന്ദി. വേഡ് വെരിഫിക്കേഷൻ ഒഴിവാക്കി കേട്ടോ..

ഹരി/സ്നേഹതീരം പോസ്റ്റ് said...

റജിയേ...
നല്ല അവതരണം.ഇത്തരം ടൂറുകള്‍ നടത്തുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുകൂടിയാണ് ഈ പോസ്റ്റ്.ലാളിത്യമുള്ള ഇതിലെ ഭാഷ
വളരെ ശ്രദ്ധേയം.ഇതോടൊപ്പം ചേര്‍ത്ത ഫോട്ടോ!ഇതവന്‍ തന്നെടേയ്?

kazhchakkaran said...

@ ഹരിയേട്ടാ നന്ദി, ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും.
ഇതവനല്ല,വേറൊരുത്തൻ മയക്കുമരുന്നടിച്ച് കിടക്കുന്നതാ.. അതിൽ ഫോട്ടോഷോപ്പിന്റെ ചെറിയ കൈക്രിയ നടത്തി എന്നേയുള്ളൂ...

നവാസ് said...

എല്ലാം നിന്റെ അനുഭവങ്ങള്‍ തന്നെ അല്ലേ...കാഴ്ചകള്‍ കണ്ടു നടന്നാല്‍ മതി..ഇടപെടണ്ട...തടി കേടാകും...

Post a Comment