അമ്മൂമ്മ ആറു കാഴ്ചകള്‍ക്കു വേണ്ടി...
എന്റെ ഈ പ്രായത്തിൽ ഞാൻ പെൺകുട്ടികളെ കാണുമ്പോൾ അവർ കാമത്തിന്റെ അഗ്നിയിലേക്ക് വന്നു വീഴുന്ന ഇന്ധനം പോലെയാണ്. പെൻഡ്രൈവിലും ഹാർഡ് ഡിസ്ക്കിലുമായി അവ സൂക്ഷിക്കാൻ എന്റെ സമയുവത്വവും ഞാനും ഓടി നടക്കുകയാണ്. മൊബൈൽ ടവറുകളിൽ നിന്ന് ടവറുകളിലേക്ക് പറക്കുന്ന പ്രാവുകൾക്ക് പെൺകുട്ടികളുടെ ശബ്ദമാണ്. ഈ മൊബൈൽ യുഗത്തിനു മുമ്പ് ജനിച്ച് ജീവിച്ച് മൊബൈൽ യുഗത്തിൽ മരിച്ച ഒരു സ്ത്രീയെ കണ്ട ആറു കാഴ്ചകൾ. ഇതിൽ സംഭവം ഒന്നുമില്ല... സംഗതിയും ടെമ്പോയും ഇല്ല. ആദ്യകാഴ്ച (തീയതി ഓർമ്മയില്ല) ആ അമ്മൂമ്മയ്ക്ക് മൂന്നു പെൺമക്കളും ഒരു മകനും, മക്കൾക്കൊക്കെയായി 8 പെൺകുട്ടികളും കൂടി സ്ത്രീ സാന്ദ്രത കൂടിയ ഒരു വംശാവലിയും ഉണ്ടായിരുന്നു. ഞാനവരെ കാണുന്നത് അവരുടെ എഴുപതാമത്തെ വയസ്സിലാണ്. അന്ന് ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു അമ്മൂമ്മ. അമ്മൂമ്മയും ഭർത്താവും കൂടി കട്ടൻകാപ്പിയും കുടിച്ച് ഒരൊറ്റമുറിയിൽ താമസിക്കുകയായിരുന്നു. എനിക്ക് അവരോടുള്ള ഇഷ്ടം വംശാവലിയിൽ സ്ത്രീകൾ കൂടിയതു കൊണ്ടായിരുന്നില്ല. ഞാനേറെ ഇഷ്ടത്തോടെ വായിച്ച പാലേരി മാണിക്യം എന്ന നോവലിലെ മാണിക്കത്തെക്കുറിച്ച് അവർക്കുള്ള അറിവായിരുന്നു. മാണിക്യത...